Thursday September 23rd, 2021 - 8:11:am

ഷെല്ലാക്രമണം : കണ്‍മണിയെ കാത്തിരുന്നവര്‍ക്കു മുന്നിലെത്തുന്നത് ചേതനയറ്റ ശരീരം

NewsDesk
ഷെല്ലാക്രമണം : കണ്‍മണിയെ കാത്തിരുന്നവര്‍ക്കു മുന്നിലെത്തുന്നത് ചേതനയറ്റ ശരീരം

കുറവിലങ്ങാട്: ലിബിയയിലുണ്ടായ ഷെല്ലാക്രമണം കോട്ടയം വെളിയന്നൂര്‍ സ്വദേശികള്‍ക്ക് സമ്മാനിച്ചത് കണ്ണീരിന്റെ കാണാക്കടല്‍. പൊന്നോമനയെ കാണാനിരുന്ന കുടുംബങ്ങളുടെ മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മീതെ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു മിസൈല്‍ ആക്രമണം. ലിബിയയിലെ സബരീത്ത ആശുപത്രിയില്‍ നഴ്‌സാണു വിപിനും മരിച്ച സുനുവും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജോലിചെയ്യുന്ന ആശുപത്രിയുടെ ഫ്‌ളാറ്റിലായിരുന്നു സുനുവും മകനും. ഇവരിരുന്ന മുറിക്കുള്ളിലേക്കു ഷെല്‍ പതിക്കുകയായിരുന്നു. നാട്ടിലെത്താനുള്ള ഒരുക്കളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു സുനും കുടുംബവും.ഏപ്രില്‍ പകുതിയോടെ നാട്ടിലെത്തുമെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു വിപിനും സുനുവും. നാട്ടിലേക്കുള്ള യാത്രയുടെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജോലി രാജിവെച്ചിരുന്നു സുനു.ഇന്നലെയും സുനു വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

മാതാപിതാക്കളോട് സംസാരിച്ചപ്പോഴെല്ലാം ഉടന്‍ നാട്ടിലെത്തുന്നതിനേക്കുറിച്ചാണ് വാതോരാതെ സുനു സംസാരിച്ചത്. വെളിയന്നൂര്‍ തുളസീഭവനവും കൊണ്ടാട് കുഴുപ്പനാല്‍ വീടുമാണ് മക്കളേയും പേരക്കുട്ടിയേയും കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. തുളസീഭവനില്‍ വിപിന്‍-സുനു ദമ്പതികളുടെ ആദ്യകണ്‍മണി പ്രണവിനെ ഇതുവരേയും നാട്ടിലാരും കണ്ടിട്ടില്ല.

പേരക്കുട്ടിയുടെ കളിചിരികള്‍ കാണാന്‍ കൊതിച്ചിരുന്ന കുഴുപ്പാനാല്‍ വീട്ടിലേക്ക് തങ്ങളുടെ പൊന്നുമകള്‍ സുനുവും ഇനി വരില്ലെന്ന് മാതാപിതാക്കളായ സത്യന്‍ നായരും സതിയും ഇനിയും അറിഞ്ഞിട്ടില്ല. മകള്‍ക്ക് ഒരപകടം സംഭവിച്ചുവെന്നുമാത്രമാണ് അവരോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്.

വിപിന്റെ സഹോദരന്‍ തുളസീധരനും ഭാര്യ ഇന്ദുലേഖയും മാത്രമാണ് മരണവിവരമറിഞ്ഞിട്ടുള്ള അടുത്ത ബന്ധുക്കള്‍. മകളെയും മരുമകനെയും പേരക്കുഞ്ഞിനെയും കാത്തിരുന്ന വീട്ടുകാര്‍ക്ക് മുന്നിലെത്തുന്നത് ചേതനയറ്റ സുനുവിന്റെയും കുഞ്ഞിന്റെയും ശരീരമാണ്.

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

ശ്രീശാന്തിനെ തിരുവനന്തപുരത്തിറക്കിയത് ശിവകുമാറുമായുള്ള വോട്ടുകച്ചവടത്തിന്?

കണ്ണൂര്‍; വാടകമുറിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കല്യാണം നടത്തുന്നത് നാട്ടുകാരെ തൃപ്തിപ്പെടുത്താനാകരുത്': പെണ്‍കുട്ടിയുടെ അപേക്ഷ

കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

 

English summary
shell attacklibiya malayali sunu son death
topbanner

More News from this section

Subscribe by Email