Thursday January 23rd, 2020 - 7:45:am
topbanner

ഷെഹ്ല ഷെ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അധ്യാപകനായ ഷജിലിന് ഗുരുതരമായ വീഴ്ച സം​ഭ​വി​ച്ചതായി അന്വേഷണ സംഘം

Anusha unni
ഷെഹ്ല ഷെ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അധ്യാപകനായ ഷജിലിന് ഗുരുതരമായ വീഴ്ച സം​ഭ​വി​ച്ചതായി അന്വേഷണ സംഘം

വയനാട് : വയനാട്ടില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി ഷഹ്ല ഷെറിന്‍ ക്ലാസില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകനായ ഷജിലിന് ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണസംഘം. പാമ്പുകടിയേറ്റശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിക്കാതിരുന്നെങ്കില്‍ ജീവന്‍ രക്ഷിയ്ക്കാമായിരുന്നുവെന്നും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷഹ്ല പാമ്പുകടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബത്തേരി സര്‍വ്വജന സ്‌കൂള്‍ അധ്യാപകന്‍ സി.വി. ഷജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘം നല്‍കിയ സത്യവാങ്മൂലത്തിലാണ് അധ്യാപകനെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്.

English summary
shehla sherin's death investigators says teacher suffer big fault
topbanner

More News from this section

Subscribe by Email