Friday April 3rd, 2020 - 5:18:pm
topbanner

കൊല നടത്തിയത് മൊബൈലിലെ ടോർച്ചിന്റെ വെളിച്ചത്തിൽ : കുഞ്ഞ് മരിച്ചെന്ന്പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മടക്കം : ശരണ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇങ്ങനെ

princy
കൊല നടത്തിയത് മൊബൈലിലെ ടോർച്ചിന്റെ വെളിച്ചത്തിൽ  :  കുഞ്ഞ് മരിച്ചെന്ന്പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മടക്കം : ശരണ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇങ്ങനെ

കണ്ണൂർ : കണ്ണൂർ തയ്യിൽ ഒന്നര വയസുകാരൻ വിയാന്റെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ശരണ്യ. തെളിവെടുപ്പിനായി തയ്യിൽ കടപ്പുറത്ത് എത്തിച്ചപ്പോളാണ് ശരണ്യ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. കാമുകനൊപ്പം ജീവിക്കണമെന്ന മോഹത്താൽ കുഞ്ഞിനെ എങ്ങനെ കൊന്നുവെന്നും ശരണ്യ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊല നടന്നതിനു ശേഷമുള്ള രണ്ടു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിൽ കുട്ടിയെ കാണാതായതിന്‌ പുറകിൽ ഭർത്താവ് പ്രണവാണെന്ന് ശരണ്യ ആവർത്തിച്ചുകൊണ്ടിരുന്നു. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നു.എന്നാൽ കാമുകനുമായി നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറൻസിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകം ശരണ്യ ആസൂത്രണം ചെയ്തത്. ഞായറാഴ്ച രാത്രി മൂന്നു പേരും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നതിനിടയിൽ പുലർച്ചെ മൂന്നിന് എഴുന്നേറ്റ് കുഞ്ഞുമായി ഹാളിലെത്തി.കുഞ്ഞിനെ എടുക്കുന്നതു കണ്ട പ്രണവിനോട്, മുറിയിൽ ചൂടായതിനാൽ ഹാളിൽ കിടക്കുന്നുവെന്നു മറുപടിയും നൽകി.ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്നശേഷം പിൻവാതിൽ തുറന്നു കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി.

കുഞ്ഞിനെ കടൽഭിത്തിയിൽ നിന്നു താഴേക്കു വലിച്ചിട്ടു.കല്ലുകൾക്കിടയിൽ വീണ കുഞ്ഞു കരഞ്ഞപ്പോൾ കരച്ചിൽ ആരും കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം പൊത്തി.വീണ്ടും ശക്തിയായി കരിങ്കൽക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.തിരിച്ചുവീട്ടിലെത്തി അടുക്കളവാതിൽ വഴി അകത്തു കയറി ഹാളിൽ ഇരുന്നു, കുറച്ചു നേരം കഴിഞ്ഞു കിടന്നു. രാവിലെ എഴുന്നേറ്റു എല്ലാവർക്കുമൊപ്പം കുഞ്ഞിനെ തിരഞ്ഞു. ശേഷം പോലീസ് സ്റ്റേഷനിൽ പരാതി നൽകി . പോലീസിനോട് പ്രണവ് കുഞ്ഞിനെ കൊന്നെന്ന് തറപ്പിച്ചു പറഞ്ഞു. എന്നാൽ ശരണ്യയുടെ വസ്ത്രത്തിൽ നിന്നും ഫോറൻസിക് വിദഗ്ധർ ഉപ്പിന്റെ അംശം കണ്ടെത്തിയതോടെ ശരണ്യ കുറ്റം സമ്മതിക്കുകയുയായിരുന്നു.

Read more topics: kannur, viyan, death,
English summary
sharanya killed her son by using mobile torch
topbanner

More News from this section

Subscribe by Email