Wednesday November 13th, 2019 - 2:41:pm
topbanner

നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നു; പരാതിയുമായി ഷെയ്ന്‍ നിഗം

JB
നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നു; പരാതിയുമായി ഷെയ്ന്‍ നിഗം

കൊച്ചി: സിനിമാ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം. ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിനു ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണിയുമായി രംഗത്തെത്തിയതെന്ന് ഷെയ്ന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് 16 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു. വളരെ സന്തോഷത്തോടെയാണ് വെയിലിന്റെ സെറ്റില്‍നിന്നും മടങ്ങിയത്. അവിടെനിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്കാണ് പോയത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് മാങ്കുളത്താണ് നടക്കുന്നത്. രണ്ട് സിനിമകളിലും താന്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് വരുന്നത്. വെയിലിനായി, മുന്നിലെ മുടി നീട്ടിയ രീതിയിലും എന്നാല്‍ കുര്‍ബാനിയില്‍ മുടി അല്‍പ്പം മുറിച്ച രീതിയിലുമാണ് ഗെറ്റപ്പ്. ഇതിനായി താന്‍ മുടി അല്‍പ്പം മുറിച്ചുമാറ്റി. ഇതില്‍ തെറ്റിദ്ധരിച്ചാണ് തന്നെ ജോബി ഭീഷണിപ്പെടുത്തിയതെന്ന് ഷെയ്ന്‍ പറഞ്ഞു.

ജോബി തന്നോടും കുര്‍ബാനിയുടെ നിര്‍മ്മാതാക്കളോടും മോശമായി പെരുമാറിയെന്ന് ഷെയ്ന്‍ പറഞ്ഞു. നവംബര്‍ 15ന് ശേഷമാണ് വെയിലിന്റെ അടുത്ത ഷെഡ്യൂള്‍. അപ്പോഴേക്കും പരിഹരിക്കാവുന്ന ഒരു വിഷയത്തിന്റെ പേരില്‍ നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുമ്പോള്‍ അത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.

സംഭവത്തില്‍ താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഷെയ്ന്‍ വ്യക്തമാക്കി. വിഷയത്തില്‍ അമ്മ പ്രൊഡ്യൂസര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വെയില്‍ സംവിധായകന് തന്റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. അപ്പോഴാണ് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുന്നത്. പോലീസിനെ സമീപിച്ച് നിയമ നടപടി സ്വീകരിക്കാനാണ് പദ്ധതിയെന്നും ഷെയ്ന്‍ പറഞ്ഞു.

Read more topics: shane nigam, against joby George,
English summary
shane nigam against joby George
topbanner

More News from this section

Subscribe by Email