Thursday August 13th, 2020 - 10:21:pm

പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; ശാസ്ത്രീയ തെളിവുകളില്ലാതെ കേസ് എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതി

jb
 പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; ശാസ്ത്രീയ തെളിവുകളില്ലാതെ കേസ് എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതി

സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതെ കേസ്
എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതി. അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. പോസ്റ്റ്മോര്‍ട്ടം നടന്നിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചപ്പോഴാണ് കേസ് എങ്ങനെ തെളിയിക്കുമെന്ന് കോടതി ആരാഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊതുജനാഭിപ്രായം കണക്കിലെടുക്കാനാവില്ലെന്നും ഉത്തരവ് വസ്തുതകളുടെ അടിസ്ഥാനത്തിലേ പുറപ്പെടുപ്പിക്കാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. വസ്തുതാപരമായ തെളിവുകള്‍ ഇല്ലാതെ പ്രതികളുടെ കുറ്റകരമായ അനാസ്ഥ എങ്ങനെ കണ്ടെത്താനാവുമെന്നും കോടതി ചോദിച്ചു.

സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മാത്രമാണുള്ളതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് പിതാവ് അറിയിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അധ്യാപകരായ സി.വി ഷജില്‍, കെ.കെ മോഹനന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ബുധനാഴ്ച പരിഗണിക്കും

 

Read more topics: shahla sherin, absence of evidence,
English summary
shahla sherin died how to prove absence of evidence
topbanner

More News from this section

Subscribe by Email