Thursday January 30th, 2020 - 3:36:am
topbanner

യുണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിന്റെ ഹൃദയത്തിലും മുറിവേറ്റു; ജീവന്‍ രക്ഷിച്ചത് 6 മണിക്കൂര്‍ നീണ്ട അടിയന്തിര ശസ്ത്രക്രിയയിലൂടെ

JB
യുണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിന്റെ ഹൃദയത്തിലും മുറിവേറ്റു; ജീവന്‍ രക്ഷിച്ചത് 6 മണിക്കൂര്‍ നീണ്ട അടിയന്തിര ശസ്ത്രക്രിയയിലൂടെ

എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ ആക്രമണത്തിനിരയായ യുണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിന്റെ നെഞ്ചിലേറ്റ കുത്ത് ഹൃദയത്തിലും മുറിവുക്കുണ്ടാക്കിയെന്ന് ഡോക്ടര്‍മാര്‍. ഹൃദയത്തിന്റെ സംരക്ഷണ കവചമായ പെരികാര്‍ഡിയത്തിലാണ് മുറിവേറ്റത്. ഇതേത്തുടര്‍ന്ന് ആന്തരിക രക്തസ്രാവവുമുണ്ടായി. ആറു മണിക്കൂറോളം സമയമെടുത്ത് നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് അഖിലിന്റെ ജീവന്‍ രക്ഷിക്കാനായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന അഖില്‍ പൊലീസിന് മൊഴി നല്‍കി. തന്നെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്നാണു മൊഴി. യൂണിറ്റ് സെക്രട്ടറി നസീം പിടിച്ചുവച്ചെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. പാട്ടുപാടരുതെന്ന നിര്‍ദ്ദേശം അനുസരിക്കാത്തതാണ് അക്രമികളെ പ്രകേപിപ്പിച്ചതെന്നും മൊഴിയിലുണ്ട്.

 

 

Read more topics: sfi worker, akhil heart injured,
English summary
sfi worker akhil heart injured
topbanner

More News from this section

Subscribe by Email