Monday September 16th, 2019 - 12:34:pm
topbanner
Breaking News
jeevanam

കോട്ടയത്ത് സീരിയൽ കാണുന്നതിനിടയിൽ ശല്യപ്പെടുത്തിയ ഭർത്താവിനെ ഭാര്യ വെട്ടിവീഴ്ത്തി

RA
കോട്ടയത്ത്  സീരിയൽ കാണുന്നതിനിടയിൽ ശല്യപ്പെടുത്തിയ ഭർത്താവിനെ  ഭാര്യ വെട്ടിവീഴ്ത്തി

കോട്ടയം: സീരിയല്‍ കാണുന്നതിനിടെ ആഹാരം ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയ ഭര്‍ത്താവിനെ വെട്ടിവീഴ്ത്തി ഭാര്യ. കോട്ടയം കുമരകത്തെ ഒരു കുടുംബത്തിലാണ് സംഭവം നടന്നത്. സീരിയല്‍ കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്  മണര്‍ക്കാട് സ്വദേശി അഭിലാഷിനെ വെട്ടുന്നതിലേക്ക് ഭാര്യയെ കൊണ്ടുചെന്നെത്തിച്ചത്. ഇയാള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മദ്യലഹരിയിലാണ് അഭിലാഷ് വീട്ടിലെത്തുകയും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍ സീരിയല്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഭിലാഷിന്റെ ഭാര്യ ഇയാളെ കണ്ടതായി പോലും ഭാവിച്ചില്ല. ഇത് സഹിക്കവയ്യാതെ അഭിലാഷ് ഭാര്യയോട് കയര്‍ത്ത് സംസാരിച്ചു. ഒടുവില്‍ ഇരുവരും തമ്മില്‍ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കെത്തി. ഭാര്യയുടെ അച്ഛനും അമ്മയും ഇവരുടെ വഴക്കില്‍ ഇടപ്പെട്ടതോടെ സംഭവം കൂട്ടത്തല്ലിലേക്കും എത്തി.

ഇതിനിടെ ആണ് കത്തി കൈയില്‍ കിട്ടിയേ ഭാര്യ അഭിലാഷിനെ വെട്ടിയത്. സംഭവത്തെ തുടര്‍ന്ന് ഭാര്യയേയും മാതാപിതാക്കളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

English summary
serial murder attempt case report
topbanner

More News from this section

Subscribe by Email