Tuesday July 14th, 2020 - 6:59:am

24 മണിക്കൂറില്‍ അറബിക്കടലില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

JB
24 മണിക്കൂറില്‍ അറബിക്കടലില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറില്‍ അറബിക്കടലില്‍ കന്യാകുമാരി മേഖലയിലും, അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് മേഖലയിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍, മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും (മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍) ഇടിമിന്നലും മെയ് 11 വരെ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ചെറു വള്ളങ്ങളിലും മറ്റും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. ആയതിനാല്‍ ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കും.

ബോട്ടുകളില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് ഡെക്കില്‍ ഇറങ്ങി നില്‍ക്കുന്നത് ഒഴിവാക്കണം. അകത്ത് സുരക്ഷിതമായി ഇരിക്കണം. ഇടിമിന്നല്‍ സമയത്ത് മത്സ്യത്തൊഴിലാളികളുടെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സുരക്ഷിതമാക്കി വെക്കാന്‍ ശ്രമിക്കേണ്ടതാണ്.

 

Read more topics: sea clash, last 24 hours,
English summary
sea clash in last 24 hours
topbanner

More News from this section

Subscribe by Email