Sunday September 22nd, 2019 - 3:35:am
topbanner
Breaking News
jeevanam

ഇനി ശനിയാഴ്ചയും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

suji
ഇനി ശനിയാഴ്ചയും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനാണ് നിര്‍ദ്ദേശം.

ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്.ഓഗസ്റ്റ് 26നാണ് ഓണപ്പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അടുപ്പിച്ച് അവധി നല്‍കേണ്ടി വന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പരീക്ഷമാറ്റുന്നത് വാര്‍ഷിക അധ്യയന കലണ്ടറിനെ ബാധിക്കും. അതിനാല്‍ പരീക്ഷമാറ്റേണ്ടന്നാണ് തീരുമാനം.

 

Viral News

Read more topics: saturday, working day , school
English summary
saturday will be working day to school
topbanner

More News from this section

Subscribe by Email