Sunday October 20th, 2019 - 1:21:am
topbanner

ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടി,മനുഷ്യത്വം മരവിച്ച സര്‍ക്കാറിന്റെ ദളിതരോടുള്ള കൊടും ക്രൂരത: സതീശന്‍ പാച്ചേനി

rajani v
ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടി,മനുഷ്യത്വം മരവിച്ച സര്‍ക്കാറിന്റെ ദളിതരോടുള്ള കൊടും ക്രൂരത: സതീശന്‍ പാച്ചേനി

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് വീട് വയ്ക്കാന്‍ കഴിഞ്ഞ ഗവണ്‍മെന്റ് അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്തരവ് നല്കിയ പിണറായി സര്‍ക്കാറിന്റെ നടപടി ദളിതരോടുള്ള സര്‍ക്കാറിന്റെ ക്രൂരതയാണ് വെളിവാക്കപ്പെടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അനുവദിക്കാതെ ചിത്രലേഖയെ കഴിഞ്ഞ കുറെ കാലങ്ങളായി സി.പി.എം ബോധപൂര്‍വ്വം ദ്രോഹിക്കുകയാണ്.ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ച് ജീവിതം വഴിമുട്ടിച്ച സി പി എം ക്രൂരത ഭരണത്തിലേറിയപ്പോള്‍ കിടപ്പാടം ഇല്ലാതാകുന്ന കൊടും ക്രൂരതയിലേക്ക് വഴിമാറിയിരിക്കുകയാണ്.

പാര്‍ട്ടി ഭീഷണി ഒരു ഭാഗത്തും ഭരണകൂട പീഢനം മറുഭാഗത്തും ചേര്‍ത്ത് ഒരു ദളിത് യുവതിയെ ജീവിക്കാന്‍ അനുവദിക്കാത്ത നടപടി കരിപുരണ്ട മനസ്സില്‍ ഇരുട്ട് മാത്രമുള്ള അപരിഷ്‌കൃത ചിന്തയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാറിന്റെ വികൃതമുഖമാണ് കാണിക്കുന്നത്.

മനുഷ്യത്വം മരവിച്ച, ക്രൂരത ചെയ്യുന്നത് അഭിമാനമായി കരുതുന്ന ഈ സര്‍ക്കാറിനെ തിരുത്തിക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്നും ശക്തമായി പ്രതിക്ഷേധിക്കണമെന്നും ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

 

English summary
satheesan pacheni respond chithralekha
topbanner

More News from this section

Subscribe by Email