Thursday June 4th, 2020 - 10:13:am

കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനു മാതൃകയെന്ന് ശശി തരൂര്‍

NewsDesk
 കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനു മാതൃകയെന്ന് ശശി തരൂര്‍

കൊച്ചി: കേരളത്തിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. കോവിഡ് പ്രതിരോധത്തില്‍ കേരളം നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിനും ലോകത്തിനും മാതൃകയാണെന്നും തരൂര്‍ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇനിയും നല്ല വാക്ക് പറയാന്‍ സാധിക്കണമെന്നും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പറയാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു. മനോരമ ന്യൂസിലെ പ്രത്യേക പരിപാടിയിലാണ് തരൂര്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്. അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കേന്ദ്രത്തിനു വീഴ്ചപറ്റിയെന്നും തരൂര്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച നടപടികള്‍ മാതൃകാപരമെന്ന് ഓം ബിര്‍ല പറഞ്ഞു. കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ഓം ബിര്‍ല ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

നേരത്തെ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങളില്‍ കേരള മോഡല്‍ ചര്‍ച്ചയായി. നിരവധി ദേശീയ മാധ്യമങ്ങളിലും കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്ന് വിലയിരുത്തിയിരുന്നു.

English summary
sasi tharoor mp appreciate on kerala covid prevention
topbanner

More News from this section

Subscribe by Email