Monday January 27th, 2020 - 3:00:am
topbanner

സരിത എസ് നായര്‍ക്ക് നേരെ ആക്രമണം; കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

RA
സരിത എസ് നായര്‍ക്ക് നേരെ ആക്രമണം; കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

കൊച്ചി : സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ക്ക് നേരെ ആക്രമണശ്രമം. കൊച്ചിയില്‍ കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിതാ എസ് നായരുടെ പരാതി.കൊച്ചി ചക്കരപ്പറമ്ബില്‍ വച്ചാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും അയാളെ വ്യക്തമായി തിരിച്ചറിഞ്ഞെന്നും സരിത പോലീസിന് മൊഴി നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തന്‍റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയില്‍ പറയുന്നു. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സരിതയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English summary
saritha s nair complaint attack case
topbanner

More News from this section

Subscribe by Email