Saturday January 18th, 2020 - 2:43:pm
topbanner

അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്: സരിത എസ് നായര്‍

NewsDesk
അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്: സരിത എസ് നായര്‍

കൊച്ചി : എ.പി അബ്ദുള്ളക്കുട്ടിയ്ക്ക് എതിരായ പരാതിയിലുള്ള കാര്യങ്ങള്‍ സത്യമാണെന്ന് സരിത. എന്നാല്‍ പരാതി നല്‍കാന്‍ താന്‍ സ്വമേധയാ ആഗ്രഹിച്ചിരുന്നില്ലെന്നും സരിത വ്യക്തമാക്കി. കേരളക്കരയാകെ കത്തി നിന്ന സോളാര്‍ വിവാദം തണുപ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തമ്പാനൂര്‍ രവി പറഞ്ഞിട്ടാണ് അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, തന്നെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞത് കളവാണെന്നും സരിത കൂട്ടിച്ചേര്‍ത്തു. അബ്ദുള്ളക്കുട്ടിയെ താന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിട്ടുമുണ്ട്. ലൈംഗീകാരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലകുറഞ്ഞകാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും മൊഴി നല്‍കിയ പുറത്തുവന്ന ശേഷം സരിത മാധ്യമങ്ങളോട് പ്രതികരിച്ചു.

സരിതയെന്ന സ്ത്രീയെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചില ചീഞ്ഞ കഥകള്‍ ഇതിനുള്ളില്‍ ഉണ്ടെന്നും സത്യം ഒരു ദിവസം പുറത്തു വരുമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു.

Read more topics: saritha, abdullakutty, solarcase
English summary
saritha abdullakutty solarcase
topbanner

More News from this section

Subscribe by Email