Thursday September 23rd, 2021 - 7:40:am

സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

NewsDesk
സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ക്ലിഫ് ഹൗസ് സമരത്തിനിടെ പ്രതിഷേധിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സന്ധ്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലികാടിസ്ഥാനത്തില്‍ രഹസ്യ നിയമനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശംഖുംമുഖം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ 'അഡ്മിനിസ്‌ട്രേറ്റര്‍' തസ്തികയിലാണ് നിയമനം. ദിവസവേതനാടിസ്ഥാനത്തില്‍ 15,000 രൂപയോളം ഇവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്നുണ്ട്.

നോട്ടീസ് പതിപ്പിക്കാതെയും മാധ്യമങ്ങളില്‍ പരസ്യം നല്‍കാതെയുമാണ് വാക് ഇന്‍ ഇന്റര്‍വ്യൂ വഴി സന്ധ്യയെ തെരഞ്ഞെടുത്തതെന്ന് പറയുന്നു. ഇന്റര്‍വ്യൂവിന് ഒരാള്‍മാത്രമാണ് പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

കായികരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും സന്ധ്യയെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ്.

ക്ലിഫ്‌ഹൌസ് ഉപരോധസമരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നുകാട്ടി സന്ധ്യ സമരക്കാരുമായി വാക്കേറ്റം നടത്തിയിരുന്നു. സംഭവം വന്‍ വാര്‍ത്തയായതോടെ 5 ലക്ഷംരൂപ സമ്മാനം നല്‍കിയാണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി സന്ധ്യയെ ആദരിച്ചത്. സന്ധ്യപിന്നീട് കോണ്‍ഗ്രസ് വേദികളിലും സജീവമായിരുന്നു.

സീരിയല്‍ നടി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു: സുഹ്യത്ത് അറസ്റ്റില്‍

സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വം; കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

 

 

English summary
solar strike; sandhya gets job in sports council
topbanner

More News from this section

Subscribe by Email