Sunday July 12th, 2020 - 3:54:am

'ശൂ..ശൂ.. ഡേറ്റ് ഡേറ്റ്' ; സംഗീത നിശയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ തെളിവായി പുറത്ത് വിട്ട ചെക്കിലെ തിയതി ചൂണ്ടി ആഷിക് അബുവിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

suji
'ശൂ..ശൂ.. ഡേറ്റ് ഡേറ്റ്' ; സംഗീത നിശയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ തെളിവായി പുറത്ത് വിട്ട ചെക്കിലെ തിയതി ചൂണ്ടി ആഷിക് അബുവിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് ആഷിഖ് അബു നല്‍കിയ മറുപടിയെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. ഹൈബി ഈഡന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടെ ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനാണ് പരിഹാസം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഗീത നിശയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ തെളിവായി പുറത്ത് വിട്ട ചെക്കിലെ തിയതി ചൂണ്ടിക്കാണിച്ചാണ് പരിഹാസം. ഫെബ്രുവരി 14നാണ് തുക കൈമാറിയത് എന്നാണ് ചെക്കിലെ ഡേറ്റ് വ്യക്തമാക്കുന്നത്. ചെക്ക് പങ്കുവച്ചുകൊണ്ട് 'ശൂ..ശൂ.. ഡേറ്റ് ഡേറ്റ്' എന്നാണ് മുകേഷിന്റെ ചിത്രത്തോടൊപ്പം സന്ദീപ് വാര്യര്‍ പരിഹസിച്ചത്.

കരുണ പരിപാടിയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്തുവന്നിരുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണിതെന്ന് പറഞ്ഞ ആഷിഖ് അബു, ഹൈബി ഈഡന്റെ ഓഫീസില്‍ നിന്ന് സൗജന്യ പാസ് ആവശ്യപ്പെട്ടുവെന്നും അത് നല്‍കിയെന്നും വ്യക്തമാക്കുന്നുണ്ട്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്‍പ്പം തന്നെയില്ലല്ലോ എന്ന ചോദ്യത്തോടെയാണ് ആഷിഖ് അബുവിന്റെ വിശദീകരണം

 

English summary
sandeep warrier replay to ashiq abu
topbanner

More News from this section

Subscribe by Email