Sunday January 26th, 2020 - 4:21:pm
topbanner

കേരള കോണ്‍ഗ്രസ്സ് തര്‍ക്കം; വിമത വിഭാഗം കോടതി വിധികളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍

JB
 കേരള കോണ്‍ഗ്രസ്സ് തര്‍ക്കം; വിമത വിഭാഗം കോടതി വിധികളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍

കോട്ടയം:വിമത വിഭാഗം കോടതി വിധികളെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും, കോടതി ചെയർമാന്റെ അധികാരവും, ചെയർമാന്റെ ഓഫീസിൽ യോഗം ചേരരുത് എന്ന് വിലക്കിയിട്ടും അനധികൃതമായി വിമത  യോഗങ്ങളും വിളിച്ചു ചേർക്കുകയും , ചെയർമാന്റെ പേരിൽ  പ്രസ്താവനകളിറക്കുകയും, പരസ്യങ്ങളിറക്കുകയും ചെയ്യുന്ന  വിമത വിഭാഗമാണ് യഥാർത്ഥത്തിൽ കോടതിയെ വെല്ലു വിളിക്കുന്നതെന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.
 
ഇന്ന് കോട്ടയം മുൻസിഫ് കോടതിയിൽ നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി കമ്മിറ്റി തടയണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടും കോടതി സ്റ്റിയറിംഗ് കമ്മിറ്റി തടഞ്ഞിട്ടില്ലെന്നള്ളത് ശരിയുടെ വിജയമാണെന്നും സജി അഭിപ്രായപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
saji manjakkadambil aganist jose k mani side
topbanner

More News from this section

Subscribe by Email