Tuesday February 25th, 2020 - 5:52:am
topbanner

'ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണ്'; പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ

JB
'ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണ്'; പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഗ് ബോസ് ഷോയില്‍ ഉള്‍പ്പെടുത്തണമെന്ന പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്.ശബരിനാഥന്‍. ''ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ആളാണ് ഗവര്‍ണര്‍. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് ആകാം അങ്ങനെ. എവിടെ ആള്‍ക്കൂട്ടം കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും. ഗവര്‍ണറെ കേരളത്തില്‍ നിന്നു പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തെ വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും'' ശബരിനാഥന്‍ എംഎല്‍എ പരിഹസിച്ചു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ശബരിനാഥന്‍ ഗവര്‍ണറെ ട്രോളിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരാണ്. കോണ്‍ഗ്രസ് അതിരൂക്ഷ ഭാഷയിലാണ് ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നത്. ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അതേസമയം, ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകാന്‍ അതു കാരണമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

 

English summary
sabrinath mla against kerala governor
topbanner

More News from this section

Subscribe by Email