Wednesday February 26th, 2020 - 3:30:pm
topbanner

ശബരിമല യുവതീ പ്രവേശനം: വിശാല ബഞ്ച് 22 ദിവസം വാദം കേള്‍ക്കും

JB
ശബരിമല യുവതീ പ്രവേശനം: വിശാല ബഞ്ച് 22 ദിവസം വാദം കേള്‍ക്കും

ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ വിശാല ബഞ്ച് 22 ദിവസം വാദം കേള്‍ക്കാന്‍ സാധ്യത. എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി 22 ദിവസം ആവശ്യപ്പെടാന്‍ തീരുമാനിച്ചു. സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത അഭിഭാഷകരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് ചേര്‍ന്ന യോഗത്തിന്റെ ശുപാര്‍ശകള്‍ ഫെബ്രുവരി മൂന്നിന് വിശാല ബഞ്ച് പരിഗണിക്കും. ശുപാര്‍ശകള്‍ അംഗീകരിക്കുകയാണെങ്കില്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍ കേസില്‍ അന്തിമവാദം കേട്ടുതുടങ്ങും. കേസിലെ രണ്ട് വിഭാഗങ്ങള്‍ക്ക് പത്ത് ദിവസം വീതവും ഓരോ ദിവസം മറുപടി വാദത്തിനായി നീക്കിവയ്ക്കും.

ശബരിമല യുവതീ പ്രവേശനത്തിൽ വിശാല ബഞ്ചിന് മുൻപാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനുമാണ് സുപ്രീംകോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തത്. ഇതനുസരിച്ച് വിഷയങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് നൽകാൻ അഭിഭാഷകൻ വി.ഗിരിയെ യോഗം ചുമതലപ്പെടുത്തി.

അതേസമയം, ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ആവർത്തിച്ചു. മതാചാരവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ മാത്രമേ പരിഗണിക്കൂയെന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
sabrimala women entntry case consider again in court
topbanner

More News from this section

Subscribe by Email