Thursday September 24th, 2020 - 1:13:am

മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

JB
മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. പുലര്‍ച്ചെ പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി. കുംഭമാസ പൂജകള്‍ക്കായി ക്ഷേത്ര നട അടുത്ത മാസം പതിമൂന്നിനാണ് തുറക്കുക.മണ്ഡല മകരവിളക്കു തീര്‍ത്ഥാടന കാലത്തിന്റെ പരി സാമാപ്തി കുറിക്കുന്നതായിരുന്നു ഇന്നത്തെ ആചാരപരമായ ചടങ്ങുകള്‍. പുലര്‍ച്ചെ നാലു മണിക്കു നട തുറന്ന് പൂജകള്‍ക്കു ശേഷം പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധിക്കു മാത്രമായിരുന്നു ശ്രീകോവിലിനു മുന്നില്‍ ദര്‍ശനം. ഉത്രം നാള്‍ പ്രദീപ് കുമാര്‍ വര്‍മ്മയാണ് ഇത്തവണ രാജ പ്രതിനിധിയായി തിരുവാഭരണത്തോടൊപ്പം എത്തിയത്. ദര്‍ശനം പൂര്‍ത്തിയായതോടെ ഹരിവാരാസനം പാടി നട അടച്ചു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിക്കു തഴെ താക്കോല്‍ കൂട്ടവും നടവരവിന്റെ പണക്കിഴിയും രാജപ്രതിനിധിക്കു നല്‍കി. മേല്‍ശാന്തിയുടെ ഒരു വര്‍ഷത്തേക്കുള്ള ചിലവിനായി പണക്കിഴി രാജ പ്രതിനിധി തിരകെ നല്‍കിയതോടെ അചാരപ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവതി പ്രവേശനവും പ്രതിഷേധങ്ങളും കലുഷതമാക്കിയ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സമാധാനപരമായിരുന്നു ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയതോടെ നടവരുമാനവും വര്‍ധിച്ചു. ഇത്തവണ ആക്ഷേപങ്ങളും പരാതികളും ഒഴിഞ്ഞതാണ് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ആശ്വാസമായത്.

 

Read more topics: sabrimala, closed, pooja,
English summary
sabrimala closed after the pooja
topbanner

More News from this section

Subscribe by Email