Saturday April 11th, 2020 - 1:37:am
topbanner

കുറച്ച്‌ കാലം കഴിഞ്ഞാല്‍ പൗരത്വബില്ലിനും യു.എ.പി.എയുടെ ഗതി വരുമോ? ; അലന്റെ അമ്മ ചോദിക്കുന്നു

Anusha unni
കുറച്ച്‌ കാലം കഴിഞ്ഞാല്‍ പൗരത്വബില്ലിനും യു.എ.പി.എയുടെ ഗതി വരുമോ? ; അലന്റെ അമ്മ ചോദിക്കുന്നു

കോഴിക്കോട് : കുറച്ച്‌ കാലം കഴിഞ്ഞാല്‍ പൗരത്വബില്ലിനും യു.എ.പി.എയുടെ ഗതി വരുമോയെന്ന് യു.എ.പി.എ കേസില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെ അമ്മ സബിത. 'ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമില്ല. അത്തരത്തിലൊരു നിയമവും കേരളത്തില്‍ നടപ്പാക്കുകയുമില്ല' എന്ന പിണറായി വിജയന്റെ പ്രഖ്യാപനം ഫേസ്ബുക്കില്‍ കുറിച്ച സി.പി.എം അനുഭാവിയുടെ പോസ്റ്റിന് താഴെയാണ് സബിത ശേഖര്‍ സര്‍ക്കാരിന്റെ പൗരത്വനിയമത്തിനെതിരായ പ്രഖ്യാപനത്തെ ചോദ്യം ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ വിഷയത്തില്‍ ഇടപെടുന്ന ഭരണകൂടം അലനെ മറന്നു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍അഞ്ച് വര്‍ഷം അലന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച്‌ എന്‍ഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും സബിത ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന സര്‍ക്കാര്‍ തന്നെയാണ് എന്‍ഐഎക്ക് സ്വമേധയാ കേസെടുക്കാമെന്ന് വാദിക്കുന്നത്. ജാമിയ മിലിയയിലെ മലയാളി കുട്ടികള്‍ക്കായി ഇടപെടുന്ന ഭരണകൂടം അലനെയും താഹയെയും മറക്കുകയാണ്.അലന്‍ മാവോയിസ്റ്റോ മതതീവ്രവാദിയോ അല്ല, തികഞ്ഞ മതേതര വാദിയെന്നും സബിത മഠത്തില്‍ പറഞ്ഞു.

Read more topics: UAPA, kozhikode maoist,alan shuhaib
English summary
sabitha madathil statement about UPA and citizenship act
topbanner

More News from this section

Subscribe by Email