Wednesday February 26th, 2020 - 3:39:pm
topbanner

'അലന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്‌എഫ്‌ഐക്കാരനെ കാണിക്കാമോ?' ; പി ജയരാജനെതിരെ അലന്റെ മാതാവ്

Anusha unni
'അലന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്‌എഫ്‌ഐക്കാരനെ കാണിക്കാമോ?' ; പി ജയരാജനെതിരെ അലന്റെ മാതാവ്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും എസ്‌എഫ്‌ഐയെ മറയാക്കി മാവോയിസവും പ്രചരിപ്പിച്ചവരാണ് എന്ന പി ജയരാജന്റെ ആരോപണത്തിനെതിരെ അലന്റെ അമ്മ സബിത രംഗത്ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലാണ് എസ്‌എഫ്‌ഐക്കുളളില്‍ അലനും താഹയും മാവോവാദ ആശയപ്രചാരണം നടത്തിയെന്ന് പി ജയരാജന്‍ ആരോപിച്ചത്. അലന്‍ മാവോവാദിയാക്കിയ ഒരു എസ്‌എഫ്‌ഐക്കാരനെയെങ്കിലും ഉദാഹരണമായി കാണിക്കണമെന്ന് സബിത ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ ...
താങ്കൾ ഇന്നലെ കെഎൽഎഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു. ' അലൻ എസ്എഫ്ഐയിൽ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി'.

സഖാവ് മനസ്സിലാക്കേണ്ട കാര്യം അലൻ എസ്എഫ്ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഐഎമ്മുമായി ചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവൻ സജീവ എസ്എഫ്ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്ഐയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക. താങ്കൾ വിചാരിക്കുന്നത് എസ്എഫ്ഐക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും ഒരു എസ്എഫ്ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ.

സഖാവ് ഒരു വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു. സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് . അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങൾ പോരാടുക തന്നെ ചെയ്യും .

അലന്റെ അർബൻ സെക്കുലർ അമ്മ

English summary
sabitha madathil facebook post against p jayarajan
topbanner

More News from this section

Subscribe by Email