Tuesday September 29th, 2020 - 1:19:am

സിപിഎം യുഎപിഎയ്ക്ക് എതിരാണെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നു' പിണറായി പറയുന്നത് പാര്‍ട്ടി തീരുമാനമല്ലെന്ന് അലന്റെ അമ്മ സബിത

JB
 സിപിഎം യുഎപിഎയ്ക്ക് എതിരാണെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നു' പിണറായി പറയുന്നത് പാര്‍ട്ടി തീരുമാനമല്ലെന്ന് അലന്റെ അമ്മ സബിത

കോഴിക്കോട്: യുഎപിഎ കേസിൽ മകൻ അലന്റെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ പരാമർശം ദുഃഖകരമെന്ന് സബിത ശേഖർ. സിപിഎം യുഎപിഎയ്ക്ക് എതിരാണെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നെന്നും പാർട്ടി തീരുമാനമല്ല പിണറായി പറയുന്നതെന്നും സബിത പറഞ്ഞു. പി ജയരാജന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നില്ല. അലൻ യുഎപിഎ ചുമത്തേണ്ട തെറ്റ് ചെയ്തിട്ടില്ലെന്നും മാവോയിസ്റ്റല്ലന്നും സബിത വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അലന്‍ ഷുഹൈബ് എസ്.എഫ്.ഐയില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ സബിത ശേഖർ നേരത്തെ രംഗത്തെത്തിയിരുന്നു. അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിക്കാമോയെന്ന് സബിത ജയരാജനെ വെല്ലുവിളിച്ചു. അലന്‍ എസ്എഫ്‌ഐയില്‍ ഒരിക്കലും സജീവമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സബിത പറഞ്ഞു. എസ്എഫ്‌ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവന.

 

Read more topics: sabitha madathil, pinarayi vijayan,
English summary
sabitha madathil against pinarayi vijayan
topbanner

More News from this section

Subscribe by Email