Thursday October 17th, 2019 - 2:05:pm
topbanner

സമ്പത്തിന് പിന്തുണയുമായി ശബരീനാഥന്‍ എംഎൽഎ; ചിത്രം കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നി

RA
സമ്പത്തിന് പിന്തുണയുമായി ശബരീനാഥന്‍ എംഎൽഎ; ചിത്രം കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നി

തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിന്‍റെ കാറില്‍ എക്സ് എംപി എന്ന ബോര്‍ഡ് വച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വലിയ തരത്തിലുള്ള ട്രോളുകളും ഇതിനെതിരെ വന്നിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബലറാം, ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ കാറിന്‍റെ ചിത്രം ഏറ്റെടുത്തിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി അനുഭാവികളും ഇത് ഷെയറും ചെയ്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇപ്പോഴിതാ സമ്പത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ യുവ എംഎല്‍എ കെഎസ് ശബരീനാഥന്‍. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നുവെന്ന് ശബരീനാഥന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ആറ്റിങ്ങല്‍ എംപിയായിരുന്ന ശ്രീ സമ്ബത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോള്‍ അറിയുന്നു.
ഞാനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്. നമുക്ക് വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം, അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ല.

Read more topics: sabarinath mla, support, sambath
English summary
sabarinath mla support sambath
topbanner

More News from this section

Subscribe by Email