Saturday April 4th, 2020 - 8:04:pm
topbanner

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബെഞ്ചിലെ വാദം ഇന്ന് മുതല്‍

suji
 ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബെഞ്ചിലെ വാദം ഇന്ന് മുതല്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബെഞ്ചിലെ വാദം ഇന്ന് മുതല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശബരിമല പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച 5 അംഗ ബെഞ്ച് ഏഴ് ചോദ്യങ്ങളാണ് വിശാലബെഞ്ചിന് വിട്ടത്. മത സ്വാതന്ത്രവുമായി ബന്ധപ്പെട്ട ഭരണഘടന അവകാശങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുള്‍പ്പടെയുള്ള ചോദ്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുന്നത്. ഓരോ വിഭാഗത്തിനും വാദത്തിന് അഞ്ച് ദിവസം വീതമാണ് കോടതി നല്‍കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ശബരിമല വിഷയത്തില്‍ നിര്‍ണായക നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടി വിധി പ്രസ്താവിക്കുന്നതിനെതിരേയും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍ക്കാരിന്റെ നിലപാടുകള്‍ വാദം കേള്‍ക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കും.

 

Read more topics: sabarimala , women entry,court
English summary
sabarimala women entry case consider court today
topbanner

More News from this section

Subscribe by Email