Monday December 9th, 2019 - 3:06:pm
topbanner

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായി പോയി ; വി മുരളീധരന്‍

suji
ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായി പോയി ; വി മുരളീധരന്‍

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായിപ്പോയെന്ന് ബിജെപി എംപി വി മുരളീധരന്‍. ശബരിമല വിഷയത്തില്‍ പണ്ഡിതരായ ജഡ്ജിമാര്‍ക്കും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്കും തെറ്റുപറ്റിപ്പോയെന്നും മുരളീധരന്‍ പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയില്‍ മതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിധിയില്‍ അപാകത ഉണ്ടെന്നു മനസിലായതിനാലാണ് പുനപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായത്. ആചാരങ്ങളെ നിയമപരമായി സമീപിക്കുന്നത് ശരിയല്ലെന്നും പ്രതിഷ്ഠയുടെ താന്ത്രിക വിധി മാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വിധിക്കെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങിയപ്പോഴാണ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് തങ്ങളുടെ തെറ്റ് മനസിലായത്.

ശബരിമലയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, മുരളീധരന്‍ കുറ്റപ്പെടുത്തി.

 

Read more topics: sabarimala verdict,muralidharan
English summary
sabarimala verdict welcome was wrong says muralidharan
topbanner

More News from this section

Subscribe by Email