Wednesday September 18th, 2019 - 5:18:pm
topbanner
Breaking News
jeevanam

ശബരിമല വഴിപാടിലെ സ്വര്ണ്ണത്തിന്റെ കുറവ് ; സ്‌ട്രോങ് റൂം ഇന്ന് തുറന്നുപരിശോധിക്കും

suji
ശബരിമല വഴിപാടിലെ സ്വര്ണ്ണത്തിന്റെ കുറവ് ; സ്‌ട്രോങ് റൂം ഇന്ന് തുറന്നുപരിശോധിക്കും

ശബരിമലയില്‍ വഴിപാടായി കിട്ടിയ നാല്‍പ്പത് കിലോ സ്വര്‍ണ്ണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാന്‍ ഇന്ന് സ്‌ട്രോംങ്ങ് റൂം തുറന്ന് പരിശോധിക്കും. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്‌ട്രോങ്ങ് റൂമിലെ മഹസറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുക.

ഭക്തര്‍ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നല്‍കിയ നാല്‍പ്പത് കിലോ സ്വര്‍ണ്ണം, നൂറ്റി ഇരുപത് കിലോയിലേറെ വെള്ളി എന്നിവ എവിടെ പോയെന്നതിന് രേഖകളില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകള്‍ ചൂണ്ടികാട്ടുന്നത്.

രാവിലെ പത്തനംതിട്ടയിലെ ദേവസ്വം ഓഫീസിലും ഓഡിറ്റിംഗ് സംഘം എത്തും. സ്വര്‍ണ്ണം തൂക്കി നോക്കല്‍നടപടിയിലേക്ക് കടന്നേക്കാം.
സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്.

 

Viral News

Read more topics: sabarimala ,strong room ,checking
English summary
sabarimala strong room checking today
topbanner

More News from this section

Subscribe by Email