Monday April 6th, 2020 - 9:14:pm
topbanner

ശബരിമലയിൽ തീര്‍ഥാടകര്‍ക്ക് കാവലാളായി പോലീസ് അയ്യപ്പന്മാര്‍

Anusha Aroli
ശബരിമലയിൽ തീര്‍ഥാടകര്‍ക്ക് കാവലാളായി പോലീസ് അയ്യപ്പന്മാര്‍

ശബരിമല : പോലീസിന്റെ പഴുതടച്ച ക്രമീകരണങ്ങള്‍ മണ്ഡല മകരവിളക്ക് കാലത്തെ സുരക്ഷിതമാക്കി. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സേവന സന്നദ്ധരായ പോലീസ് അയ്യപ്പന്മാരുടെ സേവനം ലഭിക്കാത്ത ഒരു തീര്‍ഥാടകര്‍ പോലുമുണ്ടാകില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉദ്യോഗസ്ഥരുടെ കറകളഞ്ഞ സേവനത്തോടൊപ്പം തന്നെ സുരക്ഷക്കായുള്ള പുതിയ തലമുറ സാങ്കേതിക ഉപകരണങ്ങളുടെ പ്രവര്‍ത്തനവും ഈ മണ്ഡലകാലം സുഗമമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ശബരിമല തീര്‍ഥാടനത്തിന് ഉപയോഗിക്കാന്‍ വേണ്ടി മാത്രം കേരളാപോലീസ് സ്വന്തമാക്കിയിട്ടുണ്ട്.

ഭൂമിക്കടയില്‍ രണ്ടര മീറ്റര്‍ താഴ്ചയില്‍ മൈന്‍ ഉള്‍പ്പടെയുള്ള സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്ന മൈന്‍സീപ്പര്‍ ആണ് അതില്‍ പ്രധാനം. അമേരിക്കന്‍ നിര്‍മിതമായ ഈ ഉപകരണം സൈന്യം ഉപയോഗിക്കുന്നതാണ്. 48 ലക്ഷം രൂപ വിലയുള്ള മൈന്‍സീപ്പര്‍ 10 എണ്ണം ശബരിമലയിലെ ആവശ്യത്തിനായി മാത്രം, കേരളാപോലീസ് കരുതി.

ഭൂമിക്കടിയിലൂടെ ഇലക്ട്രിക് വയറുകള്‍ പോലുള്ളവ കടന്നുപോയിട്ടുണ്ടെങ്കില്‍ തിരിച്ചറിയാന്‍ സധിക്കുന്ന എന്‍ എല്‍ ജെ ഡി. കമാന്‍ഡോ ഓപ്പറേഷന് ഉപയോഗിക്കുന്ന ശക്തിയേറിയ വെളിച്ചം നല്‍കുന്ന ടോര്‍ച്ചുകള്‍ തുടങ്ങിയവയും പോലിസിന്റെ സംവിധാനങ്ങളില്‍ ഉള്‍പ്പെടും. പോലീസിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റവും സഹായവും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പഭക്തരുടെ പ്രശംസപിടിച്ചു പറ്റി.

English summary
sabarimala sannidhanam police protection
topbanner

More News from this section

Subscribe by Email