Tuesday April 7th, 2020 - 1:45:pm
topbanner

മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര തിരുനട 21ന് അടയ്ക്കും;ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ഇന്ന് കൂടി മാത്രം

Anusha Aroli
മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര തിരുനട 21ന് അടയ്ക്കും;ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ഇന്ന് കൂടി മാത്രം

ശബരിമല : മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര തിരുനട 21 ന് രാവിലെ 6 മണിക്ക് അടയ്ക്കും. അയ്യപ്പഭക്തര്‍ക്ക് ഇന്ന് (ജന 20 ) തീയതി രാത്രി വരെ മാത്രമെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. 21 ന് പുലര്‍ച്ചെ 3 മണിക്ക് ക്ഷേത്ര ശ്രീകോവില്‍ നട തുറക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജലാഭിഷേകവും പാലഭിഷേകവും ഇളനീര്‍ അഭിഷേകവും നടക്കും. തുടര്‍ന്ന് ഗണപതി ഹോമം. അതിനു ശേഷം ശബരിമല അയ്യപ്പ ശ്രീകോവിലിനു മുന്നില്‍ നിന്നും തിരുമുറ്റത്തു നിന്നും എല്ലാവരും, പന്തളം രാജപ്രതിനിധിക്ക് ദര്‍ശനം നടത്തുന്നതിനു വേണ്ടി ഒഴിഞ്ഞു കൊടുക്കും.

രാജപ്രതിനിധി ഉത്രം നാള്‍ പ്രദീപ് കുമാര്‍ വര്‍മ അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കുന്നതോടെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.20-ാം തീയതിയും പുലര്‍ച്ചെ 3 മണിക്ക് ആണ് നട തുറക്കുന്നത്.20ന് 8.30 ന് അത്താഴപൂജ കഴിഞ്ഞാല്‍ 9.20ന് ഹരിവരാസന പാടി 9.30 മണിക്ക് നട അടക്കും. ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും.

21 ന് ക്ഷേത്ര നട അടച്ച ശേഷം താക്കോലുമായി ക്ഷേത്ര മേല്‍ശാന്തി പതിനെട്ടാം പടി യുടെ താഴെ എത്തി രാജ പ്രതിനിധിക്ക് താക്കോലും ക്ഷേത്ര നട വരവിന്റെ പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി ഒരു പണക്കിഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്ര ചെലവുകള്‍ക്കായി മേല്‍ശാന്തിക്ക് തിരികെ നല്‍കും. ഇതോടെ ആചാര പ്രകാരമുള്ള എല്ലാ ചടങ്ങുകളും പൂര്‍ത്തിയാകും. പിന്നെ കുംഭമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്നത് ഫെബ്രുവരി 13ന് വൈകിട്ടായിരിക്കും.

English summary
sabarimala lord ayyappa makaramasa pooja
topbanner

More News from this section

Subscribe by Email