Friday September 20th, 2019 - 12:40:am
topbanner
Breaking News
jeevanam

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് കോടിയേരി ബാലകൃഷ്ണൻ

RA
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് കോടിയേരി ബാലകൃഷ്ണൻ

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. വിശ്വാസികള്‍ പൂര്‍ണമായും എതിരായിരുന്നുവെങ്കില്‍ ഇത്രയും വോട്ട് എല്‍.ഡി.എഫിന് കിട്ടില്ലായിരുന്നു. മതന്യൂനപക്ഷങ്ങളുടെ വോട്ടും എല്‍.ഡി.എഫിന് ലഭിച്ചെന്നും കോടിയേരി പ്രതികരിച്ചു. ‌

കോടതി ഉത്തരവുകള്‍ നടപ്പാക്കുമ്പോള്‍ സ്ഥാപിത താത്പര്യക്കാരുടെ ആക്രമണങ്ങള്‍ വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജുഡീഷ്യറി പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുന്ന എക്സിക്യുട്ടീവാണ് കേരളത്തിലുള്ളത്. ഈ സാഹചര്യത്തില്‍ എക്സിക്യുട്ടീവിനെ സംരക്ഷിക്കുകയാണ് ജുഡീഷ്യറിയുടെ കടമയെന്നും പിണറായി പറഞ്ഞു.

ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ഭരണഘടന അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. മതനിരപേക്ഷ കക്ഷികളുടെ പിന്തുണ പ്രതീക്ഷിച്ചതു പോലെ കിട്ടിയില്ലെന്നും ഐസക് പറഞ്ഞു.

Viral News

English summary
sabarimala issue kodiyeri response
topbanner

More News from this section

Subscribe by Email