Wednesday September 23rd, 2020 - 7:05:pm

ശബരിമല ദര്‍ശനം ; ബിന്ദു അമ്മിണിയുടെ ഹര്‍ജി സുപ്രീം കോടതി അടുത്താഴ്ച പരിഗണിക്കും

suji
ശബരിമല ദര്‍ശനം ; ബിന്ദു അമ്മിണിയുടെ ഹര്‍ജി സുപ്രീം കോടതി അടുത്താഴ്ച പരിഗണിക്കും

യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്. ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. വിപുലമായ ബെഞ്ച് കേസ് പരിഗണിക്കുന്നതിനാലാണ് വിധി അന്തിമമല്ലാത്തതെന്ന് ജസ്റ്റിസ് പറഞ്ഞു.ബിന്ദു അമ്മിണിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നുമാണ് തീരുമാനം. രഹന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്
ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്രദൃശ്യമാധ്യമങ്ങളില്‍ കൂടി വ്യാപക പ്രചാരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും.

 

Read more topics: sabarimala case ,bindu ammani ,plea
English summary
sabarimala case bindu ammani plea will consider next week
topbanner

More News from this section

Subscribe by Email