Tuesday February 25th, 2020 - 4:55:am
topbanner

പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണി

RA
പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണി

തിരുവനന്തപുരം: ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ കനകദുര്‍ഗയും ബിന്ദുവും അമ്മിണിയും.പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തില്‍ നിന്നു ഞങ്ങള്‍ പിന്നോട്ടില്ല. ജനുവരി രണ്ടിന് സുരക്ഷ നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നതിനാല്‍ ഞങ്ങള്‍ തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കും. മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീര്‍ഘകാല അജണ്ടയായി ഞങ്ങള്‍ ഈ സമരം തുടരുമെന്ന് കൂട്ടായ്മ പ്രഖ്യാപിക്കുന്നു.

ഇനി ഞങ്ങള്‍ സമാധാനപരമായി പോകാന്‍ ശ്രമിക്കും. സമാധാനം ലംഘിക്കാന്‍ വരുന്നവരെ നേരിടാനും സമാധാനം പാലിക്കാനും സമാധാനപാലകരും അതിന് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരും ശ്രമിച്ചാല്‍ മതി. ഞങ്ങള്‍ക്ക് പ്രത്യേക സുരക്ഷയൊന്നും ആരും നല്‍കേണ്ടതില്ല.ഒരു പൗര എന്നനിലയില്‍ ഉള്ള സുരക്ഷ നല്‍കിയാല്‍ മതിയാകും.

അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്തിയതിന്റെ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ച്‌ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മ. വീണ്ടും ശബരിമലയിലേക്ക് കൂട്ടായി എത്തുമെന്ന് പ്രഖ്യാപിച്ച നവോത്ഥാനക്കാര്‍ ഒടുവില്‍ പിന്മാറി. കോടതി ഉത്തരവില്ലാതെ വന്നാല്‍ പ്രതിഷേധക്കാരല്ല, തങ്ങളാകും തടഞ്ഞ് തിരിച്ചയക്കുകയെന്നു പൊലീസ് വ്യക്തമാക്കിയതോടെയാണു ഇത്.

വിഷയവുമായി ബന്ധപ്പട്ട് ആലപ്പുഴയില്‍ വാര്‍ഷിക പരിപാടി സംഘടിപ്പിക്കാനാണ് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ തീരുമാനം. ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനത്തിന്റെ ഒന്നാം വാര്‍ഷികം നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ആലപ്പുഴയില്‍ വെച്ച്‌ വിപുലമായി ആഘോഷിക്കുന്നതിനൊപ്പം ഭാവിപരിപാടികള്‍ പ്രഖ്യാപിക്കുന്നുമുണ്ട്.

Read more topics: sabarimala, bindu ammini ,response
English summary
sabarimala bindu ammini response
topbanner

More News from this section

Subscribe by Email