Wednesday July 17th, 2019 - 10:09:am
topbanner
topbanner

ശബരിമല യുവതി പ്രവേശനം ; എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ചര്‍ച്ച ചെയ്യില്ല

suji
ശബരിമല യുവതി പ്രവേശനം ; എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ചര്‍ച്ച ചെയ്യില്ല

ശബരിമല യുവതി പ്രവേശനത്തിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല. ഇന്ന് നടന്ന നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്റെ ശബരിമല ബില്‍ ഉള്‍പ്പെടാത്തതോടെയാണ് ചര്‍ച്ച ഒഴിവായത്. ഇതോടൊപ്പം പ്രേമചന്ദ്രന്‍ അവതരിപ്പിച്ച മറ്റ് മൂന്ന് ബില്ലുകളും നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായ 'ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്ര ബില്‍' ഉള്‍പ്പടെ നാല് സ്വകാര്യ ബില്ലുകള്‍ എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 2018 സെപ്റ്റംബര്‍ ഒന്നിന് മുമ്പുള്ള തല്‍സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ശബരിമല ബില്ലിലെ ആവശ്യം. എന്നാല്‍ ഏതൊക്കെ ബില്ലുകള്‍ ചര്‍ച്ചയ്!ക്കെടുക്കണം എന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. നേരത്തെ സ്വകാര്യ ബില്ലിന് അനുമതി ലഭിച്ചത് പ്രാഥമിക വിജയമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വീണ്ടും കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Read more topics: sabarimala, loksabha
English summary
sabarimala bill will not discuss in loksabha
topbanner

More News from this section

Subscribe by Email