Wednesday April 8th, 2020 - 9:07:pm
topbanner

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Raji Mejo
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല:ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെ ഭാഗമായി സന്നിധാനത്ത് നടപ്പാക്കേണ്ട നിര്‍മാണ പ്രവൃത്തികളെ സംബന്ധിച്ച് കൃത്യമായ രൂപരേഖയുണ്ട്. ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാത്ത തരത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഈ പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ ഇടപെടലും മറ്റും ആവശ്യമില്ല. കൂടാതെ ശബരിമലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന റോപ് വേ നിര്‍മാണത്തിനുള്ള തടസങ്ങള്‍ ഉടന്‍ മാറിക്കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇതിനായി സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സിയും കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്ലാസ്റ്റിക് വിമുക്ത ശബരിമലയെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഒരു ചുവട്കൂടി മുന്നോട്ട് വയ്ക്കുവാന്‍ ഇത്തവണ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: sabarimala, sannidhanam,
English summary
Pilgrims visiting Sabarimala will be provided with additional facilities worth Rs 58 crore: Minister Kadakampally Surendran
topbanner

More News from this section

Subscribe by Email