Tuesday September 29th, 2020 - 7:19:pm

കാസർഗോഡ് ആർഎസ്എസ്- സിപിഎം സംഘർഷം

jb
കാസർഗോഡ് ആർഎസ്എസ്- സിപിഎം സംഘർഷം

കാസർഗോഡ് നീലേശ്വരത്ത് ആർ എസ് എസ് റൂട്ട് മാർച്ചിന് നേരെ ഒരു സംഘം കല്ലേറിഞ്ഞതിനെത്തുടർന്ന് സംഘർഷം. ആർ എസ് എസ് ക്യാമ്പിന്റെ ഭാഗമായായിരുന്നു റൂട്ട് മാർച്ച്. നീലേശ്വരം ബസ് സ്റ്റാൻഡ് ഓട്ടോ സ്റ്റാൻഡിന് സമീപത്തുകൂടെ റൂട്ട് മാർച്ച് കടന്നുപോകുന്നതിനിടെയാണ് കല്ലേറുണ്ടായത്.സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. അക്രമം തുടർന്ന സാഹചര്യത്തിൽ ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് നിലേശ്വരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.ഇന്ന് വൈകിട്ടാണ് നീലേശ്വരം പുതിയബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് ആര്‍.എസ്.എസ് റൂട്ട്മാർച്ചിന് നേരെ ആക്രമണമുണ്ടായത്. സംഘർഷം നിയന്ത്രിക്കാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചിരിന്നു.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആർ എസ് എസ് ആരോപിച്ചു.സംഘർഷത്തിൽ പരിക്കേറ്റ പതിനഞ്ചോളം ആർഎസ്എസ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: rss, cpm, clash, kasargodu,
English summary
rss cpm clash in kasargodu
topbanner

More News from this section

Subscribe by Email