Saturday September 19th, 2020 - 8:17:am

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ആര്‍എസ്എസുകാരുടെ മര്‍ദ്ദനം

JB
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ആര്‍എസ്എസുകാരുടെ മര്‍ദ്ദനം

കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് തലശേരിയില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. മമ്പറം ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളെയാണ് ആര്‍എസ്എസുകാര്‍ മര്‍ദിച്ചത്. കോളേജ് യൂണിയന്‍ നേതൃത്വത്തില്‍ രാഷ്ട്രീയ ഭേദമന്യേയായിരുന്നു വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെ മമ്പറം ടൗണിലായിരുന്നു സംഭവം. പ്രകടനം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ മടങ്ങവെയായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു വിദ്യാര്‍ഥികള്‍ സംയുക്തമായി മാര്‍ച്ച് നടത്തിയത്. സോഡാക്കുപ്പുകളും മറ്റും ഉപയോഗിച്ച് വിദ്യാര്‍ഥികളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.

അതേസമയം നിയമത്തിനെതിരെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി രണ്ടാം വാരത്തിനുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്.

 

Read more topics: rss, attck, students, kannur,
English summary
rss attck in students in kannur
topbanner

More News from this section

Subscribe by Email