Friday February 21st, 2020 - 4:29:am
topbanner

പാറക്കൂട്ടം ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണ് രണ്ടുപേര്‍ മരിച്ചു

jb
 പാറക്കൂട്ടം ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണ് രണ്ടുപേര്‍ മരിച്ചു

പാറ ക്വാറിയിൽ പാറ ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. കൊല്ലം വയയ്ക്കലിലാണ് സംഭവം. അനിയന്ത്രിത ഖനനം മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.വൈകിട്ട് നാലു മണിയോടെയാണ് അപകടം നടന്നത്. മരിച്ചതിൽ ഒരാൾ മലയാളിയും മറ്റൊരാൾ അസം സ്വദേശിയുമാണ്. ഹിറ്റാച്ചി ഡ്രൈവർ കുണ്ടറ സ്വദേശി തൗഫീക്കാണ് മരിച്ച മലയാളി. സഹായി നുഹൽ നെസ്ര അസം സ്വദേശിയാണ്.നൂറടിയിലേറെ ഉയരത്തിൽ നിന്ന് പാറക്കൂട്ടം ഹിറ്റാച്ചിക്ക് മുകളിലേക്ക് അടർന്നു വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.നിയമ വിധേയമായതിനെക്കാൾ കൂടുതൽ അളവിൽ ഖനനം നടത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊട്ടാരക്കര സ്വദേശി അലിയാരുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ക്വാറിയിലാണ് അപകമുണ്ടായത്.ഒരു വർഷം മുൻപ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലും പാറ ഇടഞ്ഞു വീണ് ഹിറ്റാച്ചി ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർ മരിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
rock fell over hitachi two people died
topbanner

More News from this section

Subscribe by Email