Tuesday September 22nd, 2020 - 1:56:am

അതിക്രമങ്ങള്‍ തടയാന്‍ പെണ്‍കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇവ കരുതണമെന്ന് ഋഷിരാജ് സിങ്

RA
അതിക്രമങ്ങള്‍ തടയാന്‍ പെണ്‍കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇവ കരുതണമെന്ന്  ഋഷിരാജ് സിങ്

തലശ്ശേരി: തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ ഉപദേശവുമായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് രം​ഗത്ത്. ഗവ. ബ്രണ്ണന്‍ എച്ച്‌.എസ്.എസില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ സ്കൂളിലേക്കുപോകുമ്പോള്‍ ബാഗില്‍ കുരുമുളകുപൊടിയോ മുളകുപൊടിയോ പേനാക്കത്തിയോ കരുതണം.

 എന്‍.സി.സി.യിലോ സ്റ്റുഡന്റ്‌സ് പോലീസിലോ അംഗമല്ലാത്തവര്‍ കരാട്ടെയോ കളരിപ്പയറ്റോ പരിശീലിക്കണം. ചെറിയ ശല്യമുണ്ടായാല്‍ അവിടെത്തന്നെ തീര്‍ക്കനാമെന്നും ഋഷിരാജ് സിങ് പറയുന്നു.

 സ്കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ പരാതി പരിശോധിക്കാന്‍ മൂന്നംഗസമിതിയുണ്ടാകണം. മാനസികമോ ശാരീരികമോ ആയ ശല്യമുണ്ടായാല്‍ പരാതിനല്‍കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
rishirajsigh response girls security
topbanner

More News from this section

Subscribe by Email