Wednesday September 18th, 2019 - 5:23:pm
topbanner
Breaking News
jeevanam

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് കൈക്കൂലി; കോട്ടയത്ത് നഗരസഭ ക്ലാര്‍ക്ക് പിടിയില്‍; കൂട്ടുനിന്ന സോണല്‍ ഓഫീസ് സൂപ്രണ്ടിനെതിരെ കേസ്;പുറത്ത് വരാനുള്ളത് വന്‍ കൈക്കൂലിക്കഥ

JB
 കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് കൈക്കൂലി; കോട്ടയത്ത് നഗരസഭ ക്ലാര്‍ക്ക് പിടിയില്‍; കൂട്ടുനിന്ന സോണല്‍ ഓഫീസ് സൂപ്രണ്ടിനെതിരെ കേസ്;പുറത്ത് വരാനുള്ളത് വന്‍ കൈക്കൂലിക്കഥ

കോട്ടയം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കുന്ന സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. 12,000 രൂപ കൈക്കൂലി വാങ്ങിയ നാട്ടകം സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന എം.ടി. പ്രമോദി(49)നെയാണു വിജിലന്‍സ് ഡിവൈ.എസ്.പി: എസ്.സുരേഷ്‌കുമാര്‍ പിടികൂടിയത്.ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അപേക്ഷ മൂന്നു മാസം വൈകിപ്പിച്ച് കൈക്കൂലി വാങ്ങാന്‍ അവസരമൊരുക്കിയ സോണല്‍ ഓഫീസിലെ സൂപ്രണ്ട് സരസ്വതിക്കെതിരെയും കേസെടുത്തു.

ഇന്നലെ രാവിലെ 11.30ന് നാട്ടകത്തെ സോണല്‍ ഓഫീസില്‍ നിന്നാണ് പ്രമോദിനെ പിടികൂടിയത്. പിതാവിന്റെയും മുത്തച്ഛന്റെയും പേരിലുള്ള സ്ഥലം നാട്ടകം സ്വദേശിയായ എബ്രഹാമിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥലത്തുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തന്റെയും മാതാവിന്റെയും പേരിലേയ്ക്കു മാറ്റുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. ഇതില്‍ തീരുമാനം വൈകിപ്പിച്ച നഗരസഭാ സൂപ്രണ്ടും പ്രമോദും ചേര്‍ന്ന് കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സ് എസ്.പി: വി.ജി വിനോദ്കുമാറിനു പരാതി നല്‍കിയിരുന്നു.

അപേക്ഷയില്‍ തീരുമാനമെടുത്തെങ്കിലും പണം നല്‍കിയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നു പ്രമോദ് പറഞ്ഞതായും പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മൂന്നു ദിവസമായി വിജിലന്‍സ് സംഘം പ്രമോദിനെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്ന. പരാതി സത്യമാണെന്നു കണ്ടതോടെ ഇന്നലെ ഫിനോഫ്തലിന്‍ പൗഡറിട്ട 12,000 രൂപ പരാതിക്കാരന്റെ കൈയില്‍ നല്‍കി.

തുടര്‍ന്നു പണം പ്രമോദിനു കൈമാറി. ഇതിനുശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണു എത്തിയ വിജിലന്‍സ് സംഘം ക്ലര്‍ക്കിനെ അറസ്റ്റു ചെയ്തു. പ്രമോദിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.വിജിലന്‍സ് ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, സി.ഐ. റിജോ പി.ജോസഫ്, എസ്.ഐ. സന്തോഷ്, എ.എസ്.ഐ.മാരായ തുളസീധരക്കുറുപ്പ്, സന്തോഷ്, അജിത് ശങ്കര്‍, വിനോദ്, അനില്‍കുമാര്‍, ജയകുമാര്‍, സാജന്‍, വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

എന്നാല്‍, പ്രമോദിനൊപ്പം സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട സരസ്വതിയ്ക്കെതിരെ നഗരസഭ ഒരു നടപടി എടുത്തില്ല. നഗരസഭയുടെ നാട്ടകം സോണല്‍ ഓഫിസിന്റെ ചുമതലക്കാരി എന്ന നിലയില്‍ ഓഫിസില്‍ നടന്ന അഴിമതിയ്ക്കും കൈക്കൂലിയ്ക്കും സരസ്വതിയ്ക്കും കൂട്ടുത്തരവാദിത്വമുണ്ട്. ഓഫിസില്‍ ലഭിച്ച അപേക്ഷയില്‍ യഥാസമയം തീരുമാനം എടുത്തിരുന്നില്ല.

ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ സരസ്വതി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സരസ്വതിയെയും കേസില്‍ പ്രതി ചേര്‍ത്തിരക്കുന്നത്. എന്നാല്‍, പ്രമോദിനൊപ്പം സമാന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സരസ്വതിയെ എന്തുകൊണ്ടാണ് നഗരസഭ സസ്പെന്റ് ചെയ്യാന്‍ തയ്യാറാകാത്തത് എന്ന് ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അതേസമയംനഗരസഭയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയെല്ലാം സംരക്ഷകര്‍ ഒരുപറ്റം രാഷ്ട്രീയക്കാര്‍ ഉണ്ടെന്നുള്ളതാണ് ഉയരുന്ന അടുത്തആരോപണം. പാര്‍ട്ടി വ്യത്യാസമില്ലാതെ ഇത്തരക്കാരെ സംരക്ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.ഇതിനെതിരെയും ശക്തമായ നടപടി എടുക്കണമെന്നുള്ളതാണ് ജനങ്ങളുടെ ആവിശ്യം.

 

Viral News

Read more topics: revenu clerk arrested, in kottayam,
English summary
revenu clerk arrested in kottayam
topbanner

More News from this section

Subscribe by Email