Monday March 30th, 2020 - 6:58:pm
topbanner

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ തീരുമാനം ഇന്ന്

JB
 ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ തീരുമാനം ഇന്ന്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ഇന്ന് തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനോട് വിയോജിച്ച ഗവര്‍ണര്‍ നിയമസഭയുടെ അന്തസിനേയും അധികാരങ്ങളേയും ചോദ്യം ചെയ്തെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെത്. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയത്തിനാണ് രമേശ് ചെന്നിത്തലയുടെ നോട്ടീസ്. ചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗവര്‍ണറും സര്‍ക്കാരുമായുള്ള ബന്ധം മോശപ്പെടുത്താനേ പ്രമേയം ഉപകരിക്കൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍. നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ അതേപടി വായിച്ച ഗവര്‍ണറെ വീണ്ടും പിണക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നിയമസഭയുടെ കാര്യോപദേശക സമിതിയാണ് പ്രമേയം പരിഗണിക്കണോ എന്ന് തീരുമാനിക്കുക. പ്രമേയം പരിഗണിക്കേണ്ടെന്ന് കാര്യോപദേശക സമിതിയില്‍ ഭരണപക്ഷം വ്യക്തമാക്കും.

 

English summary
return governor proposal by opposition notice decision
topbanner

More News from this section

Subscribe by Email