Tuesday September 29th, 2020 - 12:49:am

ആറ് വര്‍ഷം മുന്‍പ് എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: തിരുവനന്തപുരത്ത് റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍

JB
ആറ് വര്‍ഷം മുന്‍പ് എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു:  തിരുവനന്തപുരത്ത് റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍

തിരുവനന്തപുരം: എട്ടുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയര്‍ ബാങ്ക് ഉദ്യോ​ഗസ്ഥൻ പിടിയിൽ. മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരാണ് പിടിയിലായത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിം​ഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ ഈ വിവരം മണ്ണന്തല പൊലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവ ദിവസം മതാപിതാക്കൾ ആശുപത്രിയിൽ തങ്ങിയ ദിവസം വീട്ടിൽ ഒറ്റക്കായ കുട്ടിയെ അയൽവാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ വീട്ടിൽ കൊണ്ടുപേയി. അന്ന് രാത്രി പ്രതി കുട്ടിയെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
retired bank officer raped 8 year old child
topbanner

More News from this section

Subscribe by Email