Wednesday June 26th, 2019 - 8:15:am
topbanner
topbanner

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സിപിഎം തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് രമ്യ ഹരിദാസ്

suji
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സിപിഎം തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് രമ്യ ഹരിദാസ്

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സിപിഎം തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് രമ്യ ഹരിദാസ്. വനിതാ കമ്മീഷനില്‍ നിന്ന് തനിയ്ക്ക് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിനതീതമായി വനിതാ കമ്മീഷന്‍ ചിന്തിക്കണമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

വിജയരാഘവന്റെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞിരുന്നു. രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പി കെ ബിജുവിന്റെ തോല്‍വിയെ ബാധിച്ചുവെന്നായിരുന്നു എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്. പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലന്‍ പക്ഷേ ഏതെങ്കിലും രൂപത്തില്‍ അപമാനിക്കണമെന്ന് വിജയരാഘവന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു

അതേ സമയം മന്ത്രി എ കെ ബാലന്റെ വാക്കുകളെ നിഷേധിച്ച് എ വിജയരാഘവന്‍ രംഗത്തെത്തി. രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണ്. എ കെ ബാലന്‍ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല. എന്താണ് എ കെ ബാലന്‍ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.

 

Read more topics: remya haridas, balan
English summary
remya haridas aboyt balan statement
topbanner

More News from this section

Subscribe by Email