Thursday June 20th, 2019 - 10:50:am
topbanner
topbanner

നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവി തലമുറയുടെ പ്രതീക്ഷ ; രാഹുലിനെ അഭിനന്ദിക്കാന്‍ മറക്കുന്നത് സാംസ്‌കാരിക അപചയം : ഹരീഷ് പേരടി

suji
നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവി തലമുറയുടെ പ്രതീക്ഷ ; രാഹുലിനെ അഭിനന്ദിക്കാന്‍ മറക്കുന്നത് സാംസ്‌കാരിക അപചയം :  ഹരീഷ് പേരടി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാഹുല്‍ഗാന്ധിയെ പ്രമുഖര്‍ അവഗണിക്കുന്നുവെന്നു നടന്‍ ഹരീഷ് പേരടി. വയനാട്ടിലെ തിളക്കമാര്‍ന്ന രാഹുലിന്റെ ജയം അഭിനന്ദനീയമാണെന്ന് ഹരീഷ് പേരടി പറയുന്നു.

പോസ്റ്റിങ്ങനെ

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോള്‍ അഭിനന്ദിക്കാന്‍ സിനിമക്കാരും ബിസിനസുകാരും മത നേതാക്കന്മാരും എല്ലാവരും ക്യൂ നില്‍ക്കുകയാണ്... അതേസമയം കേരളത്തില്‍ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാന്‍ നിങ്ങള്‍ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണ്.
ഈ മനുഷ്യന്റെ പേരില്‍ ഒരു കൂട്ടക്കൊലയുടേയും ആരോപണമില്ലാ... ഒരു വര്‍ഗീയ കലാപത്തിനും ഇയാള്‍ക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാന്‍എതിര്‍ പക്ഷത്താണെങ്കിലും സാര്‍ ഞാന്‍ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുകയാണ്... നിങ്ങള്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ നിന്ന് രാജിവെക്കരുത്.. സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായിട്ടും കേരളത്തില്‍ വന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങള്‍.. എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ, ഹരിഷ് പേരടി കുറിച്ചു.

സിറ്റിങ് സീറ്റായ യുപിയിലെ അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റ രാഹുല്‍ വയനാട് മണ്ഡലത്തില്‍ 431770 വോട്ടെന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

Read more topics: remesh perody, rahul gandhi
English summary
remesh perody support rahul gandhi
topbanner

More News from this section

Subscribe by Email