Friday March 5th, 2021 - 12:31:am

റിലയൻസ് ഇൻഡസ്ട്രീസ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു

Anusha Aroli
റിലയൻസ് ഇൻഡസ്ട്രീസ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു

തിരുവനന്തപുരം/കൊച്ചി, ഏപ്രിൽ 21, 2020 - കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു. മുഖ്യ മന്ത്രി പിണറായി വിജയൻ കോവിഡ്-19 പത്രസമ്മേളനത്തിലാണ് ഇത് അറിയിച്ചിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കാൻ കേരള സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ ആരോഗ്യ കീഴ്വഴക്കങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കാര്യക്ഷമമായി നടപ്പാക്കിയതിനെയും; സർക്കാരിന്റെ ‘ബ്രേക്ക് ദി ചെയിൻ’ ബോധവത്കരണ സംരംഭം, അതുപോലെ തന്നെ നിരാലംബരും കുടിയേറ്റ തൊഴിലാളികളും ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങളെ കമ്പനി പ്രശംസിച്ചു.

റിലയൻസ് ഇതുവരെ 535 കോടി രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകളിൽ നല്കികഴിഞ്ഞിരിക്കുന്നു, ഇതിൽ 500 കോടി രൂപ പി‌എം-കെയേഴ്സ് ഫണ്ടിലേക്കാണ്.

English summary
reliance industries 5 crore donated CMDRF for covid prevention
topbanner

More News from this section

Subscribe by Email