Sunday September 26th, 2021 - 1:26:pm

മധുരയിലെ മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

sadu prakash
മധുരയിലെ മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

മഥുര: മധുരയില്‍ മലയാളി നഴ്‌സ് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മഥുരയില്‍ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശിനി സൂര്യയുടെ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. സൂര്യയെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ആദ്യം വിവരം ലഭിച്ച്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിന്നീട് ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ വിളിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
സഹപ്രവര്‍ത്തകനും കൊട്ടാരക്കര സ്വദേശിയുമായ യുവാവുമായി പെണ്‍കുട്ടിക്ക് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

English summary
relative suspect mystery in the death of malayali nurse
topbanner

More News from this section

Subscribe by Email