Wednesday September 23rd, 2020 - 5:10:pm

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടി

NewsDesk
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേസുകളില്‍ അന്വേഷണം കാര്യക്ഷമമാണെന്നു സര്‍ക്കാര്‍ അറിയിച്ചു. തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്. കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നു കേന്ദ്രസര്‍ക്കാരും സിബിഐയും അറിയിച്ചു

എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയേറെ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് ചോദിച്ച കോടതി നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനേട് ആവശ്യപ്പെട്ടു.

സത്യസന്ധവും ഊര്‍ജിതവുമായ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് സിബിഐക്ക് വിടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കുടുംബവഴക്കുമായി ബന്ധപ്പെട്ട കൊലകള്‍ വരെ രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കുന്നുവെന്നും എജി കോടതിയില്‍ അറിയിച്ചു. സര്‍ക്കാറിന്റെ മറുപടി ലഭിച്ച ശേഷം കേസില്‍ അന്തിമവിധി ഉണ്ടാകും.

English summary
Ready to probe political murders, CBI tells Kerala High Court
topbanner

More News from this section

Subscribe by Email