Sunday December 8th, 2019 - 4:20:am
topbanner

  കണ്ണൂരില്‍ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള വരവേല്‍പ്പ്

jb
  കണ്ണൂരില്‍ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള വരവേല്‍പ്പ്

 കണ്ണൂര്‍: കണ്ണൂരില്‍ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള വരവേല്‍പ്പ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സ്വീകരിച്ചു.സ്വീകരണ പരിപാടികള്‍ക്ക് ശേഷം ഹെലികോപ്റ്ററില്‍ ഏഴിമല നാവിക അക്കാദമിയിലേക്ക് അദ്ദേഹം പോയി. പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാളെ രാവിലെ ഏഴ് മണിയോടെയാണ് അക്കാദമിയിലെ പരിപാടികള്‍ നടക്കുക. മികച്ച സേവനത്തിന് ഒരു സേന വിഭാഗത്തിന് ലഭിക്കുന്ന ഉയര്‍ന്ന ബഹുമതിയാണ് പ്രിസിഡന്റ്സ് കളര്‍ പുരസ്‌കാരം. നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്ട്രപതി സാക്ഷ്യംവഹിക്കും. ചടങ്ങ് പൂര്‍ത്തിയാക്കി നാളെ ഉച്ചക്ക് ഡല്‍ഹിക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ജില്ലയില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഏഴിമല, കവ്വായി പുഴ, പയ്യന്നൂര്‍, എട്ടിക്കുളം, പാലക്കോട് എന്നീ ഭാഗങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം നടത്തുന്നത് കര്‍ശനമായി നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

English summary
rashtrapathi ramnath kovinth reached kannur
topbanner

More News from this section

Subscribe by Email