Wednesday April 8th, 2020 - 7:59:am
topbanner

പീഡനക്കേസ് പ്രതി ജയിലില്‍വെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

JB
പീഡനക്കേസ് പ്രതി ജയിലില്‍വെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പീരുമേട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജയിലില്‍വെച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ജനനേന്ദ്രിയം പൂര്‍ണമായും മുറിച്ചുമാറ്റിയനിലയില്‍ പരിക്കേറ്റ കുമളി ഡൈമുക്ക് സ്വദേശി ചുരുളിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചുരുളി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ പീരുമേട് സബ് ജലിലിലെ തടവുമുറിയിലായിരുന്നു സംഭവം. ഷേവ് ചെയ്യുന്നതിനായി നല്‍കിയ ബ്ലേഡ് ഉപയോഗിച്ചാണ് ചുരുളി ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. രക്തത്തില്‍ കുളിച്ച നിലയിലാണ് സഹതടവുകാര്‍ ചുരുളിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

നാലുമാസം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചുരുളി അറസ്റ്റിലായത്. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ പീരുമേട് സബ് ജയിലിലായിരുന്നു. ഇടയ്ക്ക് കോടതി ചുരുളിക്ക് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യക്കാരന്‍ ഹാജരാകാത്തതിനാല്‍ റിമാന്‍ഡില്‍ തുടരുകയായിരുന്നു. കുറച്ചുകാലമായി ഇയാള്‍ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. ചൊവ്വാഴ്ച തോറുമാണ് തടവുകാര്‍ക്ക് ഷേവ് ചെയ്യുന്നതിനുള്ള ബ്ലേഡും മറ്റും ജയില്‍ ഉദ്യോഗസ്ഥര്‍ നല്‍കാറുള്ളത്. ഇന്നലെ രാവിലെ ഷേവ് ചെയ്യുന്നതിനായി ബ്ലേഡ് ലഭിച്ചു. സഹതടവുകാര്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോയപ്പോഴാണ് ചുരുളി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

Read more topics: rapist, cut, his penis, in jail,
English summary
rapist cut his penis in jail
topbanner

More News from this section

Subscribe by Email