Tuesday July 14th, 2020 - 10:15:am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍

RA
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളവംപാടം തച്ചക്കോട് രതീഷ് , ഇളവംപാടം ചെറുകുന്നം മുഴിവിളയില്‍ വീട്ടില്‍ ജിറ്റോ പീറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.വ്യാഴാഴ്ച വൈകുന്നേരം വടക്കഞ്ചേരിയിലാണ് സംഭവം.പ്ലസ്‌വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് പെൺകട്ടികളെയാണ് പ്രതികൾ പീഡിപ്പിച്ചത്.

പെണ്‍കുട്ടികൾ സ്‌കൂള്‍ വിട്ട് വരാന്‍ വൈകിയതിനെതുടര്‍ന്ന് ഇവരുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷിന്റെ വാടക വീട്ടില്‍നിന്ന് കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാരില്‍നിന്ന് മര്‍ദനമേറ്റതായ പരാതിയെതുടര്‍ന്ന് പ്രതികള്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ പൊലീസ് സംരക്ഷണത്തില്‍ ചികിത്സയിലാണ്. രതീഷിന്റെ പേരില്‍ കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്.
 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: rape case, two accused, arrest
English summary
rape case two accused arrest
topbanner

More News from this section

Subscribe by Email