Tuesday July 14th, 2020 - 10:30:am

ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി ; പരിശോധന അടുത്ത തിങ്കളാഴ്ച

suji
ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി ; പരിശോധന അടുത്ത തിങ്കളാഴ്ച

ബിഹാര്‍ യുവതിയുടെ ബലാത്സംഗ പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതം അറിയിച്ച് ബിനോയ് കോടിയേരി. രക്ത സാംപിള്‍ നല്‍കണമെന്ന മുംബൈ ഓഷിവാര പോലീസിന്റെ ആവശ്യം ബിനോയ് അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ച ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത സാംപിള്‍ ശേഖരിച്ച ശേഷം മുംബൈ കലീനയിലെ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ ഓഷിവാര സ്‌റ്റേഷനിലെത്തിയ ബിനോയിയെ അര മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം അറിയാന്‍ പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജാമ്യം അനനുവദിച്ച സമയം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയ് തിങ്കളാഴ്ച സ്‌റ്റേഷനിലെത്തിയത്.

Read more topics: rape case, binoy, dna test
English summary
rape case binoy dna test on next monday
topbanner

More News from this section

Subscribe by Email