Tuesday July 14th, 2020 - 10:36:am

പീഡനപരാതി; എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി

RA
പീഡനപരാതി;  എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി

ബിഹാർ സ്വദേശിയായ യുവതി തനിക്കെതിരായി നൽകിയ ലൈംഗിക പീഡനക്കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി.  മുബൈ ഹൈക്കോടതിയാണ് ഹർജി പരി​ഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസ് യുവതി കെട്ടിച്ചമച്ചതാണെന്ന വാദവുമായാണ് ബിനോയ് കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് റദ്ദാക്കാൻ ഹർജി നൽകിയിരിക്കുന്നതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകാനാകില്ലെന്ന് ബിനോയ് കൊടിയേരി കഴിഞ്ഞ ദിവസം മുംബൈ പൊലീസിനെ അറിയിച്ചിരുന്നു. അതിനാൽ തന്നെ കോടതിയുടെ തീരുമാനത്തിന് ശേഷം കേസിൽ ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
rape case FIR mumai court post ponded
topbanner

More News from this section

Subscribe by Email